ടേസ്റ്റ് ബഡ്സ് കേരളവിപണിയിലും
കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ റസ്റോറന്റ് ഗ്രൂപ്പായ ടേസ്റ്റ്ബഡ്സ് നിര്‍മ്മിയ്ക്കുന്ന കറി പൗഡറുകളും അച്ചാറുകളും കേരളവിപണിയിലും ഇറക്കി. കേരളത്തിലെ വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ നിര്‍വഹിച്ചു.
മോഹന്‍ലാല്‍ ടേസ്റ് ബഡ്സ് എന്ന പേരില്‍ നേരത്തെ ഗള്‍ഫില്‍ മാത്രം ഇറങ്ങിയിരുന്ന ഈ ഉല്പന്നങ്ങള്‍ക്ക് അവിടെ നല്ല പ്രതികരണമായിരുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍, അച്ചാറുകള്‍, മസാലകള്‍ എന്നിവ 50 തരം വിവിധ പായ്ക്കറ്റുകളില്‍ ലഭിയ്ക്കും. 50 ഗ്രാം മുതല്‍ 400 ഗ്രാം വരെയുള്ള പായ്ക്കറ്റുകളിലാക്കിയാണ് ഇവ വിപണിയില്‍ എത്തിയ്ക്കുന്നത്.
യുഎഇ, ബഹറിന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലായി ടേസ്റ് ബഡ്സ് കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ മൂന്ന് കോടിയുടെ ഉല്പന്നങ്ങള്‍ വിറ്റഴിച്ചതായി പ്രസിഡന്റ് പി. വേണുഗോപാല്‍ പറഞ്ഞു.
ബാംസ് എന്ന സ്ഥാപനമാണ് കറി പൗഡറുകള്‍ ഉണ്ടാക്കുന്നത്. കേരളത്തില്‍ മോഹന്‍ലാല്‍ ടേസ്റ്ബഡ്സിന് 58 വിതരണക്കാരുണ്ട്.












Click it and Unblock the Notifications