Get Updates
Get notified of breaking news, exclusive insights, and must-see stories!

വല്ലാര്‍പാടം: 9 കമ്പനികള്‍ പരിഗണനയില്‍

ദില്ലി: വല്ലാര്‍പാടം പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ച് അപേക്ഷ നല്‍കിയതില്‍ ഒമ്പത് കമ്പനികളെ യോഗ്യതയുള്ളവയായി തിരഞ്ഞെടുത്തു.

മെയെഴ്സ്ക്, പി ആന്റ് ഒ, ദുബായ് പോര്‍ട് കസ്റംസ്, പിഎസ്എ, അദാനി എക്സ്പോര്‍ട്സ്, ഇന്റര്‍നാഷണല്‍ കണ്‍ടെയ്നര്‍ ടെര്‍മിനല്‍ സര്‍വീസ്, ലാര്‍സന്‍ ആന്റ് ടബ്രോ, ഐഎല്‍ ആന്റ് എഫ് എസ്- പഞ്ചാബ് ലോയ്ഡ് എന്നിവയുള്‍പ്പെട്ട കണ്‍സോര്‍ഷ്യം, എസിടി ഷിപ്പിംഗ് ഉള്‍പ്പെട്ട മറ്റൊരു കണ്‍സോര്‍ഷ്യം എന്നീ കമ്പനികളെയാണ് തിരഞ്ഞെടുത്തത്. മാര്‍ച്ച് 25നുള്ളില്‍ ഈ കമ്പനികളോട് സാമ്പത്തിക ഓഫര്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

14 കമ്പനികളാണ് പദ്ധതിക്ക് അപേക്ഷ നല്‍കിയിരുന്നത്. അപേക്ഷ നല്‍കിയ അഞ്ച് കമ്പനികള്‍ക്ക് അയോഗ്യത കല്പിച്ചു. യുഎല്‍എ, എബിസി, സിം-ഇസ്രയേല്‍ നാവിഗേഷന്‍ കമ്പനി, പോള്‍ അബ്രാവോ എന്നീ കമ്പനികളെയാണ് അയോഗ്യരാക്കിയത്.

1999ല്‍ ആദ്യമായി കമ്പനികളുടെ താത്പര്യപത്രം ക്ഷണിച്ചപ്പോള്‍ പി ആന്റ് ഒ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കിഴക്കന്‍ തീരത്തെ മറ്റ് കണ്ടെയ്നറുകളും പ്രവര്‍ത്തിപ്പിക്കുന്നത് പി ആന്റ് ഒ ആയതിനാല്‍ കുത്തക ഒഴിവാക്കുന്നതിനായി അവരുടെ അപേക്ഷ തള്ളുകയായിരുന്നു. എന്നാല്‍ ഇത്തവണ പി ആന്റ് ഒയുടെ താത്പര്യപത്രം തള്ളിയിട്ടില്ല. ഇത് മൂന്നാമത്തെ തവണയാണ് പദ്ധതിയുടെ നടത്തിപ്പിനായി കമ്പനികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിക്കുന്നത്. നേരത്തെ യോഗ്യത നേടിയ രണ്ട് കമ്പനികളായ സിഎസ്എക്സ് വേള്‍ഡ് ടെര്‍മിനല്‍സും മെയേഴ്സ്കും സാമ്പത്തിക വിശദാംശങ്ങള്‍ മുന്നോട്ട് വയ്ക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും താല്പര്യപത്രം ക്ഷണിച്ചത്.

നിലവിലുള്ള രാജീവ്ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനവും വല്ലാര്‍പ്പാടത്ത് ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ നിര്‍മാണവും ഉള്‍പ്പെട്ടതാണ് 1600 കോടി രൂപയുടെ വല്ലാര്‍പാടം പദ്ധതി. എല്ലാ തരം ചരക്കുകപ്പലുകള്‍ക്കും ചരക്കിറക്കാനും കയറ്റാനും സൗകര്യമുള്ളതായിരിക്കും വല്ലാര്‍പ്പാടത്തെ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍. വല്ലാര്‍പാടം പദ്ധതിയെ ഒരു ലക്ഷം കോടിയുടെ പദ്ധതിയായ സാഗര്‍ മല പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+