Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയയുടെ പട്ടികയില്‍ മലയാളിയും

ചെന്നൈ: തമിഴ്നാട്ടില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളില്‍ മലയാളികളും. ജയയുടെ 56ാം ജന്മദിനാഘോഷത്തോടനുബന്ധിച്ചാണ് സ്ഥാനാര്‍ത്ഥി ലിസ്റ് പുറത്തുവിട്ടത്.

ആകെ 33 സ്ഥാനാര്‍ത്ഥികളുടെ ലിസ്റിന്റെ മറ്റൊരു പ്രത്യേകത രണ്ട് സിറ്റിംഗ് എംപിമാരും രണ്ട് മുന്‍ എംപിമാരും ഒഴികെ ബാക്കി 29പേരും പുതുമുഖങ്ങളാണെന്നതാണ്. മലയാളിയും തമിഴ്നാട് ചേരി നിര്‍മാര്‍ജന ബോര്‍ഡ് ചെയര്‍മാനുമായ എം. ബാലഗംഗ ചെന്നൈ സെന്‍ട്രലില്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥിയാണ്.

ജയലളിതയുടെ തോഴി ശശികലയുടെ മരുമകനായ ടി.ടി.വി. ദിനകരനും തെങ്കാശി എംപി മുരുകേശനും മാത്രമാണ് സീറ്റ് ലഭിച്ച സിറ്റിംഗ് എംപിമാര്‍. ലിസ്റില്‍ ആകെ രണ്ട് സ്ത്രീ സ്ഥാനാര്‍ത്ഥികളേ ഉള്ളൂ. തെക്കന്‍ ചെന്നൈയില്‍ മത്സരിയ്ക്കുന്ന വഖഫ് ബോര്‍ഡ് ചെയര്‍മാനും അഭിഭാഷകയുമായ ബാദര്‍ സയീദും വണ്ടവാസിയില്‍ മത്സരിയ്ക്കുന്ന ആര്‍. രാജലക്ഷ്മി രാജനും ആണ് സ്ത്രീ സ്ഥാനാര്‍ത്ഥികള്‍.

സിറ്റിംഗ് എംപിമാരായ പി.എച്ച്. പാണ്ഡ്യന്‍(തിരുനെല്‍വേലി), ടി.എം. സെല്‍വഗണപതി(സേലം), കെ. മലൈസ്വാമി(രാമനാഥപുരം), ഡോ. വി. സരോജ(രാശിപുരം), എം. ചിന്നസ്വാമി(കാരൂര്‍), സി. ശ്രീനിവാസന്‍(ഡിണ്ടിഗല്‍), പി. കുമാരസ്വാമി(പളനി), കെ.കെ. കാളിയപ്പന്‍(ഗോബിച്ചെട്ടിപ്പാളയം), ദളിത് ഏഴിമലൈ(തിരുച്ചി) എന്നിവരാണ് സീറ്റ് നഷ്ടപ്പെട്ട സിറ്റിംഗ് എംപിമാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+