ബാറുകളില്‍ റെയ്ഡ്; 600 പേര്‍ പിടിയില്‍
മുംബൈ: മുംബൈയില്‍ നാല്പതിലേറെ ബാറുകളിലും നിശാശാലകളിലും ഫിബ്രവരി 24 ചൊവാഴ്ച രാത്രി നടത്തിയ റെയ്ഡില്‍ അറുന്നൂറിലേറെ പേര്‍ പിടിയിലായി.
അറസ്റ് ചെയ്യപ്പെട്ടവരില്‍ ബാര്‍ തൊഴിലാളികളും ബാറിലെ പെണ്‍കുട്ടികളും ബാറിലെത്തിയ ഉപഭോക്താക്കളും ഉള്‍പ്പെടുന്നു. മധ്യ മുംബൈയിലെയുംം തെക്ക,് വടക്കന്‍ മുംബൈയിലെയും പ്രധാന സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.
റെയ്ഡ് രാത്രിയിലുടനീളം തുടര്‍ന്നു. ബാറുകളിലും നിശാശാലകളിലും നടക്കുന്ന മാംസവ്യാപാരവും അശ്ലീല പ്രദര്‍ശനവും തടയുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ് നടത്തിയതെന്ന്് പൊലീസ് പറഞ്ഞു. അനുവദിക്കപ്പെട്ട സമയത്തിന് ശേഷവും ബാറുകള്‍ പ്രവര്‍ത്തിപ്പിച്ച് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചട്ടങ്ങള്‍ ലംഘിച്ചതായും പൊലീസ് ചൂണ്ടിക്കാട്ടി.
പുതുതായി നിയമിക്കപ്പെട്ട മുംബൈ പൊലീസ് കമ്മിഷണര്‍ എ. എന്‍. റോയിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.












Click it and Unblock the Notifications