Get Updates
Get notified of breaking news, exclusive insights, and must-see stories!

നജ്മയ്ക്കെതിരെ ഷോകോട്ട് നോട്ടീസയയ്ക്കും

ദില്ലി: കോണ്‍ഗ്രസിനെയും പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെയും വിമര്‍ശിച്ച രാജ്യസഭാ ചെയര്‍പേഴ്സണ്‍ നജ്മാ ഹെപ്ത്തുള്ളയ്ക്കെതിരെ കോണ്‍ഗ്രസ് കാരണം കാണിയ്ക്കല്‍ നോട്ടീസ് അയച്ചേയ്ക്കും.

ഗാന്ധി, നെഹ്റു, ആസാദ്, പട്ടേല്‍ തുടങ്ങിയ നേതാക്കളുടെ ആശയസംഹിതകളില്‍ നിന്നും പാര്‍ട്ടി നേതൃത്വം അകന്നുവെന്നതായിരുന്നു നജ്മയുടെ പ്രധാനപരാതി. സോണിയാഗാന്ധിയുള്‍പ്പെടെയുള്ളവര്‍ തന്നെ അപമാനിച്ചുവെന്നും നജ്മ ആരോപിച്ചിരുന്നു.

ആരോപണങ്ങളുടെ പേരില്‍ നജ്മയോട് എഐസിസി അച്ചടക്കസമിതി വിശദീകരണം ആവശ്യപ്പെടുമെന്നാണ് ഉയര്‍ന്ന നേതാക്കള്‍ പറയുന്നു. ഇതിന് മറുപടി ലഭിച്ച ശേഷമായിരിക്കും ഭാവി നടപടികള്‍ സ്വീകരിയ്ക്കുക എന്നും അറിയുന്നു. അതേ സമയം നജ്മ ഹെപ്ത്തുള്ളയ്ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുന്നത് ന്യൂനപക്ഷ മുസ്ലിം സമുദായത്തിനിടയില്‍ കോണ്‍ഗ്രസിനോട് വെറുപ്പുണ്ടാക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ആരിഫ് മുഹമ്മദ് ഖാന്റെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി ശ്രമിച്ചെങ്കിലും മുഹമ്മദ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായി.

മൊഹ്സിന കിദ്വായി, നൂര്‍ ബാനോ, ഹെപ്ത്തുള്ള എന്നീ മൂന്ന് മുസ്ലിം വനിതകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേതൃനിരയിലുള്ളത്. അതിനാല്‍ തിരക്കിട്ട് നജ്മയ്ക്കെതിരെ നടപടിയെടുക്കുന്നത് അപകടമായിരിക്കുമെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+