കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹലോ, ഞാന്‍ വാജ്പേയി

  • By Staff
Google Oneindia Malayalam News

ദില്ലി: ഇനി ഫോണില്‍ വാജ്പേയിയുടെ സ്വരം കേട്ടാല്‍ ആരും ഞെട്ടണ്ട. ഫോണില്‍ വാജ്പേയി ഇത്രയുമാണ് പറയുക: ഞാന്‍ അടല്‍ ബിഹാരി വാജ്പേയി, താങ്കള്‍ക്കും കുടുംബത്തിനും സുഖം തന്നെയല്ലേ?.

ഫോണുള്ളവര്‍ക്കെല്ലാം വാജ്പേയിയുടെ ഈ ഒരു മിനിറ്റ് സന്ദേശം ഏത് നിമിഷവും പ്രതീക്ഷിയ്ക്കാം. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണതന്ത്രത്തിന്റെ ഭാഗമായി രാജ്യത്തെ ഏഴ് കോടി ഫോണുകളില്‍ വാജ്പേയിയുടെ സ്വരം എത്തിയ്ക്കാനാണ് ശ്രമം.

രണ്ടു മാസത്തിനകം രാജ്യത്തെ മുഴുവന്‍ ഫോണുകളിലും വാജ്പേയിയുടെ ഈ സന്ദേശം എത്തിയ്ക്കുമെന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിയ്ക്കുന്ന പ്രമോദ് മഹാജന്‍ പറഞ്ഞു. ഇംഗ്ലീഷിലും ഹിന്ദിയിലും സന്ദേശമെത്തിയ്ക്കും. ഹിന്ദി സംസാരിയ്ക്കാത്ത സംസ്ഥാനങ്ങളില്‍ ആശംസ മാത്രം പ്രാദേശിക ഭാഷയില്‍ നല്കും.

ഫോണ്‍ മാത്രമല്ല, റേഡിയോ, ഇന്റര്‍നെറ്റ്, ടിവി തുടങ്ങിയ എല്ലാ മാധ്യമങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ ബിജെപി പരിപാടിയിട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X