അമ്മ-മാക്ട ചര്‍ച്ച തുടങ്ങി
കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയും ഫിലിം ചേംബറും തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ അമ്മയും ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയും തമ്മിലുള്ള ചര്‍ച്ച ഫിബ്രവരി 25 ബുധനാഴ്ച തുടങ്ങി.
ഫിലിം ചേംബറും അമ്മയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുവാനാണ് മാക്ട മുന്‍കൈയെടുത്ത് ചര്‍ച്ച നടത്തുന്നത്. ഫിലിം ചേംബറുമായും മാക്ട ചര്‍ച്ച നടത്തും.
മാക്ടയെ പ്രതിനിഎീകരിച്ച് സിബി മലയില്‍, കെ. ജി. ജോര്‍ജ്, ഷാജി കൈലാസ്, ഫാസില്‍, കമല്‍ തുടങ്ങിയവരും അമ്മയെ പ്രതിനിധീകരിച്ച് ഇന്നസെന്റ്, മോഹന്‍ലാല്‍, ജഗദീഷ്, സിദ്ദിക്ക്, ടി. പി. മാധവന്‍ തുടങ്ങിയവരും പങ്കെടുത്തു.
മാര്‍ച്ച് ഏഴിന് നടക്കുന്ന താരനിശയെ ചൊല്ലിയാണ് ഫിലിം ചേംബറും അമ്മയും തമ്മില്‍ തര്‍ക്കം. താരനിശയില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍ ആവശ്യപ്പെട്ടെങ്കിലും താരനിശയില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് അമ്മ.












Click it and Unblock the Notifications