ഗവര്‍ണറുടെ ചികിത്സ: ഡോക്ടര്‍മാര്‍ യോഗം ചേരുന്നു
തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച കേരള ഗവര്‍ണര്‍ സിക്കന്തര്‍ ഭക്തിന് ചികിത്സ നല്‍കിയതില്‍ വീഴ്ച പറ്റിയോ എന്ന ് കണ്ടെത്താനായി തിരുവനന്തപുരം മെഡിയ്ക്കല്‍ കോളെജ് ആശുപത്രിയിലെ പ്രധാന ഡോക്ടര്‍മാരുടെ ഉന്നത തല യോഗം ഫിബ്രവരി 25 ബുധനാഴ്ച വൈകീട്ട് നടക്കും.
ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിയ്ക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആശുപത്രി സൂപ്രണ്ട് എന്നിവരോട് ആരോഗ്യ വകുപ്പ് മന്ത്രി കടവൂര്‍ ശിവദാസന്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി കെ. രാമമൂര്‍ത്തി ഇവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടില്‍ ചികിത്സയില്‍ കുറവൊന്നും ഉണ്ടായിട്ടില്ലന്നാണ് പറഞ്ഞിരുന്നത്. അത് മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷവും വിവാദം തുടരുന്നത് കണക്കിലെടുത്താണ് പുതിയ യോഗം ആശുപത്രി അധികൃതര്‍ വിളിച്ച് ചേര്‍ത്തിരിയ്ക്കുന്നത്.
ഗവര്‍ണറെ മികച്ച ഓപ്പറേഷന്‍ മുറിയിലല്ല ശസ്ത്രക്രീയയ്ക്ക് വിധേയനാക്കിയതെന്നാണ് പുതിയ ആരോപണം. അതാണത്രെ ശസ്ത്രക്രീയയ്ക്ക് ശേഷം അണുബാധ ഉണ്ടാകാന്‍ കാരണം.
വേണ്ടത്ര വിദഗ്ദ ഉപദേശം ഇല്ലാതെയാണ് ഗവര്‍ണറെ ചികിത്സയ്ക്ക് വിധേയനാക്കിയതെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള ആരോപിച്ചിരുന്നു. അദ്ദേഹത്തിന് നല്‍കിയ പരിചരണവും മെച്ചമായിരുന്നില്ലെന്ന് ആരോപണം ഉണ്ട്.












Click it and Unblock the Notifications