പുതിയ ഗവര്‍ണര്‍ ഇന്ന് സ്ഥാനമേല്ക്കും
തിരുവനന്തപുരം: കേരളത്തിന്റെ ഗവര്‍ണറായി കര്‍ണ്ണാടക ഗവര്‍ണര്‍ ടി.എന്‍. ചതുര്‍വേദി ഫിബ്രവരി 25 ബുധനാഴ്ച ചുമതലയേല്ക്കും.
ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. ജസ്റിസ് സിറിയക് ജോസഫാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കുക.
കര്‍ണ്ണാടകത്തിന് പുറമെ അധികച്ചുമതല എന്ന നിലയ്ക്കാണ് കേരളത്തിന്റെ ചുമതല ചതുര്‍വേദി ഏല്ക്കുന്നത്. ചൊവാഴ്ചയാണ് ചതുര്‍വേദിയ്ക്ക് അധികച്ചുമതല നല്കിയതായി ഗവര്‍ണറുടെ ഓഫീസില്‍ നിന്നും അറിയിച്ചത്.












Click it and Unblock the Notifications