വെള്ളം എടുക്കരുതെന്ന് കോളയോട് കളക്ടര്‍
പാലക്കാട്: അടുത്ത മഴക്കാലം വരെ ഭൂഗര്‍ഭ ജലം ഉപയോഗിയ്ക്കരുതെന്ന് പ്ലാച്ചിമട കൊക്ക കോള കമ്പനിയ്ക്ക് പാലക്കാട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
2004 ജൂണ്‍ വരെ കൊക്ക കോള കമ്പനി ഭൂഗര്‍ഭ ജലം ഉപയോഗിയ്ക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ കമ്പനിയ്ക്ക് നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ വെള്ളം ഉപയോഗിയ്ക്കുന്നത് തുടരുകയായിരുന്നു.
സര്‍ക്കാര്‍ ഉത്തരവനുസരിച്ച് രേഖാമൂലമുള്ള നിര്‍ദ്ദേശമാണ് ഇപ്പോള്‍ പാലക്കാട് കളക്ടര്‍ നല്‍കിയിരിയ്ക്കുന്നത്.
കൊക്ക കോള ഫാക്ടറി ഭൂഗര്‍ഭ ജലം ഉപയോഗിയ്ക്കുന്നതിന് ജൂണ്‍ 15 വരെയാണ് നിരോധനം. 2004 ഫിബ്രവരി 17 ചൊവാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ നിരോധനം ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications