സ്ഥാനാര്‍ത്ഥിമോഹികളെ തടയാന്‍ തന്ത്രം
കോഴിക്കോട്: സ്ഥാനാര്‍ത്ഥിമോഹികളുടെ തള്ളിക്കയറ്റം തടയാന്‍ കോണ്‍ഗ്രസ് തന്ത്രമൊരുക്കി. സ്ഥാനാര്‍ത്ഥികളാകാന്‍ ആഗ്രഹിയ്ക്കുന്നവര്‍ ഇനി മുതല്‍ 10,000 രൂപ കെപിസിസിയില്‍ നല്‍കണം.
കോണ്‍ഗ്രസ് ഹൈക്കമാന്റാണ് ഈ തന്ത്രത്തിന് രൂപം നല്കിയിരിക്കുന്നത്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഈ പുതിയ രീതി കൊണ്ടുവന്നിരിയ്ക്കുകയാണ്. സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞില്ലെങ്കിലും ഈ 10,000 രൂപ മടക്കിക്കൊടുക്കില്ല.
ഫിബ്രവരി 28ന് വൈകീട്ട് അഞ്ച് മണിയ്ക്ക് മുമ്പ് തുക കെട്ടിവയ്ക്കുന്നവരെ മാത്രമേ സ്ഥാനാര്‍ത്ഥികളായി പരിഗണിയ്ക്കൂ.
ഇതനുസരിച്ച് സ്ഥാനാര്‍ത്ഥി ആകാന്‍ ആഗ്രഹമുള്ളവര്‍ അപേക്ഷ നല്‍കാന്‍ കെ.പി.സി.സി. യുടെ താല്കാലിക അദ്ധ്യക്ഷന്‍ പി.പി. തങ്കച്ചനും കോണ്‍ഗ്രസുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷകള്‍ ഫിബ്രവരി 28 ന് മുമ്പ് തുകയോടൊപ്പം കിട്ടണമെന്നാണ് തങ്കച്ചന്റെ കത്തില്‍ പറയുന്നത്.












Click it and Unblock the Notifications