Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണറുടെ മരണം: റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഗവര്‍ണര്‍ സിക്കന്ദര്‍ ഭക്തിന് നല്കിയ ചികിത്സയുടെ വിശദറിപ്പോര്‍ട്ട് ആരോഗ്യമന്ത്രി കടവൂര്‍ ശിവദാസന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ഉടനെ നല്കാനാണ് മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എം.ആര്‍. ചന്ദ്രനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

മെഡിക്കല്‍ കോളെജില്‍ ഗവര്‍ണര്‍ക്ക് വൈദ്യസഹായം നല്കിയതില്‍ വീഴ്ചയൊന്നുമുണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്താനാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഗവര്‍ണര്‍ക്ക് ഏറ്റവും മികച്ച ചികിത്സ നല്കാന്‍ കഴിഞ്ഞിട്ടുണ്ട്. മികച്ച ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. - മന്ത്രി പറഞ്ഞു.

അപ്പോളോ ആശുപത്രിയിലെ വിദഗ്ധരും ഗവര്‍ണര്‍ക്ക് നല്കിയ ചികിത്സാക്രമത്തില്‍ സന്തുഷ്ടരാണ്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഗവര്‍ണറുടെ മരണം സംബന്ധിച്ച് വിവാദം കുത്തിപ്പൊക്കാന്‍ ശ്രമിയ്ക്കുന്നതിനാലാണ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. - മന്ത്രി വിശദീകരിച്ചു.

മെഡിക്കല്‍ കോളെജില്‍ കൃത്യമായ ചികിത്സ ലഭിയ്ക്കാത്തതാണ് സിക്കന്ദര്‍ ഭക്തിന്റെ മരണത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള ആരോപിച്ചിരുന്നു. അതേ സമയം വിദഗ്ധചികിത്സനല്കിയതിന് കേരള സര്‍ക്കാരിനോട് നന്ദി പറഞ്ഞശേഷമാണ് ഗവര്‍ണറുടെ കുടുംബം ദില്ലിയ്ക്ക് പോയത്. അവര്‍ ചികിത്സയില്‍ സന്തുഷ്ടരാണ്. - മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+