അഹമ്മദ് പൊന്നാനിയിലേക്ക്
മലപ്പുറം: പൊന്നാനിയില്‍ ലീഗ് അഖിലേന്ത്യാ നേതാവ് ഇ. അഹമ്മദ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. മഞ്ചേരിയില്‍ കെ.പി.എ. മജീദ് മത്സരിച്ചേയ്ക്കും.
പൊന്നാനിയുടെ കാര്യത്തില്‍ അഹമ്മദിന്റെ പേര് മാത്രമാണ് കേള്‍ക്കുന്നത്. എന്നാല്‍ മഞ്ചേരിയിലേക്ക് സ്ഥാനാര്‍ത്ഥിയായി ഒട്ടേറെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മിക്കവാറും മജീദിന് തന്നെയാണ് സാധ്യത. ലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ഇപ്പോള്‍ കെ.പി.എ. മജീദ്. ലീഗിന്റെ എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി അഹമ്മദ് കബീറിന്റെ പേരും പരിഗണിയ്ക്കുന്നുണ്ടെങ്കിലും ജനപ്രിയനേതാവ് എന്ന നിലയില്‍ കെ.പി.എ. മജീദിനെത്തന്നെയായിരിക്കും പരിഗണിയ്ക്കുക.
കഴിഞ്ഞ അഞ്ച് നിയമസഭകളില്‍ തുടര്‍ച്ചയായി എംഎല്‍എയായിരുന്ന വ്യക്തിയാണ് കെ.പി.എ. മജീദ്. എന്നാല്‍ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ അദ്ദേഹം മങ്കട നിയോജകമണ്ഡലത്തില്‍ മന്ദലാംകുഴി അലിയോട് പരാജയപ്പെട്ടു.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ നിര്യാണത്തെതുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിയ്ക്കും. വ്യവസായപ്രമുഖന്‍ അബ്ദുള്‍ വഹാബ്, ജി.എം. ബനാത്ത്വാല എന്നിവരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നു. എന്തായാലും രണ്ട് ദിവസത്തിനകം അന്തിമലിസ്റ് പ്രഖ്യാപിയ്ക്കും.
പൊന്നാനിയിലും മഞ്ചേരിയിലും ഇടതുപക്ഷം ഏറെ മുന്നിലാണ്. അവിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായ ടി.കെ. ഹംസയും(സിപിഎം) പി.വി. സുനീറും(സിപിഐ) പ്രചാരണം തുടങ്ങിക്കഴിഞ്ഞു.












Click it and Unblock the Notifications