Get Updates
Get notified of breaking news, exclusive insights, and must-see stories!

മെട്രോ റെയില്‍ പദ്ധതി അഞ്ച് നഗരങ്ങളില്‍

കൊച്ചി: മെട്രോ റെയില്‍ പദ്ധതി അഞ്ച് നഗരങ്ങളില്‍ നടപ്പിലാക്കുമെന്ന് ദില്ലി മെട്രോ റെയില്‍വേ മാനേജിംഗ് ഡയറക്ടര്‍ ഇ. ശ്രീധരന്‍ പറഞ്ഞു.

കൊച്ചി മെട്രോ റെയില്‍ പദ്ധതി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ദില്ലി മെട്രോ പദ്ധതി രാജ്യത്തെ ഏറ്റവും വലിയ നഗര ഗതാഗത സംവിധാനമാണ്. കൊല്‍ക്കത്ത മെട്രോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചില ന്യൂനതകള്‍ ദില്ലി മെട്രോ പദ്ധതിയില്‍ പരിഹരിക്കപ്പെടും.

ദില്ലി മെട്രോ പദ്ധതിയുടെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നാം ഘട്ടം അടുത്ത മാസം ആരംഭിക്കും. നേരത്തെ കണക്കാക്കിയ കാലയളവില്‍ നിന്നും മൂന്ന് വര്‍ഷം നേരത്തെ 2005ല്‍ പദ്ധതി പൂര്‍ത്തിയാവും.

മെട്രോ പദ്ധതി നടപ്പിലാക്കുന്നതിനിടയില്‍ ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. 45 ആരാധനലായങ്ങളാണ് പദ്ധതി നടപ്പിലാക്കുന്ന പ്രദേശത്തുണ്ടായിരുന്നത്. ഇവയില്‍ 21 എണ്ണം മാറ്റിപ്പണിതു. മറ്റ് ആരാധനാലയങ്ങള്‍ ഒന്നും ചെയ്യാതെ നിര്‍ത്തി.

സ്ഥലം ഏറ്റെടുക്കുന്നതില്‍ ജനങ്ങളുടെ ഭാഗത്തു നിന്ന് നല്ല സഹകരമാണുണ്ടായിരുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളും കൃത്യമായി പരിഗണിച്ചിരുന്നു-ശ്രീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+