Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് ഏകോപന സമിതി യോഗം ബുധനാഴ്ച

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് യുഡിഎഫ് ഏകോപന സമിതി ഫിബ്രവരി 25 ബുധനാഴ്ച യോഗം ചേരും.

മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ ഔദ്യോഗിക വസതിയില്‍ വൈകീട്ടാണ് യോഗം നടക്കുന്നത്. ചൊവാഴ്ച നടക്കാനിരുന്ന യോഗം ഗവര്‍ണറുടെ മരണത്തെ തുടര്‍ന്ന് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. നാല് മണിക്ക് രാജ്ഭവനില്‍ നടക്കുന്ന പുതിയ ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമായിരിക്കും യുഡിഎഫ് യോഗം ചേരുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ മത്സരിച്ച 17 സീറ്റ് ഇത്തവണയും കിട്ടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം മിക്കവാറും എല്ലാ ഘടക കക്ഷികളും സീറ്റിന് ആവശ്യമുന്നയിച്ചതിനാല്‍ യുഡിഎഫിലെ സീറ്റ് വിഭജനം എളുപ്പമാവില്ല.

അടൂരും മൂവാറ്റുപുഴയുമായിരിക്കും യുഡിഎഫ് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് അവസാനവട്ടം ജയിച്ച അടൂരില്‍ കേരള കോണ്‍ഗ്രസ് (ബി) അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് മത്സരിച്ച മൂവാറ്റുപുഴ സീറ്റ് തങ്ങള്‍ക്ക് കിട്ടണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രശ്നം പരിഹരിക്കുന്നതിന് ഘടകകക്ഷികള്‍ക്കിടയില്‍ മുസ്ലിം ലീഗിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+