വിസ്മയമായി ഉത്രാളിക്കാവ് പൂരം
വടക്കാഞ്ചേരി: പൂരക്കമ്പക്കാരുടെ മനസ്സില്‍ വിസ്മയവിഭാതങ്ങള്‍ വിരിയിച്ച് ഉത്രാളിക്കാവ് പൂരം സമാപിച്ചു. പഞ്ചാവാദ്യത്തിലും വെടിക്കെട്ടിലും എഴുന്നള്ളിപ്പിലും മികവിന്റെ മത്സരമായിരുന്നു ഉത്രാളിക്കാവ് കാഴ്ചവച്ചത്. ഓരോ രംഗത്തും വിവിധ ദേശക്കാര്‍ തമ്മിലുള്ള മത്സരം ഉത്സവത്തിന് കൊഴുപ്പേകി.
പണിമുടക്ക് മൂലം യാത്രാക്ലേശം ഉണ്ടായെങ്കിലും അതൊന്നും വകവയ്ക്കാതെ അനേകം പേര്‍ ഉത്രാളിക്കാവില്‍ എത്തി. 27 ഗജകേസരികളാണ് കൂട്ടിയെഴുന്നെള്ളിപ്പിന് അരങ്ങേറിയത്.
അന്നമനട പരമേശ്വര മാരാരും പുലാമന്തോള്‍ ഗോപാലകൃഷ്ണനും എല്ലാം വാദ്യരംഗത്തിന് ആവേശം സമ്മാനിച്ചു. എഴുന്നെള്ളിപ്പ് പൂര്‍ത്തിയാക്കി കുമരനെല്ലൂര്‍ ദേശം പുലര്‍ച്ചെ നാലിന് ഉത്രാളിക്കാവിന് പുറത്തുകടന്നതോടെയായിരുന്നു വെടിക്കെട്ടിന് തുടക്കം.
കുമരനെല്ലൂര്‍ വിഭാഗത്തിന്റെ വെടിക്കെട്ടായിരുന്നു ആദ്യം. പിന്നെ ഏങ്കക്കാട് ദേശവും വടക്കാഞ്ചേരിയും വെടിക്കെട്ട് നടത്തി.












Click it and Unblock the Notifications