ആംറോ ബാങ്ക് ജീവനക്കാരെ കൂട്ടും
ബാംഗ്ലൂര്‍: ഇന്ത്യയിലെ ബിപിഒ രംഗത്ത് ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാന്‍ നെതര്‍ലാന്റ് ആസ്ഥാനമായ എബിഎന്‍ ആംറോ ബാങ്ക് തീരുമാനിച്ചു. ഇതനുസരിച്ച് 2004ല്‍ ജീവനക്കാരുടെ എണ്ണം 2400 ആക്കി ഉയര്‍ത്തും.
ഇന്ത്യയിലെ പ്രതിനിധി റൊമേഷ് സോബ്തി ഫിബ്രവരി 26 വ്യാഴാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ബാങ്കിന്റെ 18 ഓളം രാജ്യങ്ങളിലെ പിന്നാമ്പുറ ജോലികള്‍(ബാക്ക് ഓഫീസ് വര്‍ക്ക്) ഇന്ത്യയിലേക്ക് മാറ്റിയിരിക്കുകയാണ.
ഇന്ത്യയില്‍ ചെന്നൈ, മുംബൈ, ദില്ലി എന്നിവിടങ്ങളിലാണ് ബാങ്കിന്റെ ബിപിഒ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നത്. ബാങ്കിന്റെ ഗൃഹനിര്‍മ്മാണത്തിനുള്ള വായ്പാപദ്ധതിയുടെ ഉദ്ഘാടനവും വ്യാഴാഴ്ച നടന്നു. ബാംഗ്ലൂരിലെ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് വായ്പ നല്കുക.












Click it and Unblock the Notifications