കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോ പാര്‍ക്കില്‍ സ്മാര്‍ട് ബിസിനസ് കേന്ദ്രം

  • By Staff
Google Oneindia Malayalam News

കൊച്ചി: കാക്കനാട്ടെ ഇന്‍ഫോ പാര്‍ക്കില്‍ ഐടി കമ്പനികള്‍ക്കായി സ്മാര്‍ട് ബിസിനസ് കേന്ദ്രം മാര്‍ച്ച് മാസത്തില്‍ തുടങ്ങും. പത്തോളം ഐടി കമ്പനികളായിരിക്കും ഇവിടെ പ്രവര്‍ത്തിക്കുക.

രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ആരംഭിക്കുന്നത്. ഇന്‍ഫോ പാര്‍ക്കിന്റെ ഒരു നില മുഴുവനായുമാണ് സ്മാര്‍ട് ബിസിനസ് കേന്ദ്രത്തിന് വേണ്ടി നീക്കിവച്ചിട്ടുള്ളത്. ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കായി എയര്‍കണ്ടീഷന്‍, വെള്ളം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇന്‍ഫോ പാര്‍ക്ക് ഒരുക്കും.

ഏതൊക്കെ കമ്പനികളാണ് സ്മാര്‍ട് ബിസിനസ് കേന്ദ്രത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 22 കമ്പനികളാണ് സ്മാര്‍ട് ബിസിനസ് കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി അപേക്ഷകള്‍ നല്‍കിയത്.

സ്മാര്‍ട് ബിസിനസ് കേന്ദ്രത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഒരു കമ്പനി വിപ്രോയാണെന്നാണ് അറിയുന്നത്. ആസ്ട്രേലിയന്‍ കമ്പനിയായ വാനില നെറ്റ്വര്‍ക്സാണ് മറ്റൊരു സ്ഥാപനം. നാല് യുഎസ് കമ്പനികള്‍ക്കും രണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്കും ഒരു ജര്‍മന്‍ കമ്പനിക്കും പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുണ്ട്.

ഇന്‍ഫോ പാര്‍ക്കിലെ പുതിയ സമുച്ചയത്തിന്റെ പണി തീരുന്നതോടെ സ്മാര്‍ട് ബിസിനസ് കേന്ദ്രം അങ്ങോട്ട് മാറ്റിയേക്കും. ജൂലൈയില്‍ സമുച്ചയത്തിന്റെ പണി പൂര്‍ത്തിയായേക്കും.

സ്മാര്‍ട് ബിസിനസ് കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നിശ്ചിതകാലം പ്രവര്‍ത്തിക്കണമെന്ന നിബന്ധനയില്ല. പ്രവര്‍ത്തിച്ച കാലത്ത വാടക നല്‍കിയതിന് ശേഷം കമ്പനികള്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാനാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X