എസ്.ബി. ചവാന്‍ അന്തരിച്ചു
മുംബൈ: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയുമായ എസ്.ബി. ചവാന്‍ (80) അന്തരിച്ചു.
തലച്ചോറില്‍ രക്ഷ സ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ആശുപത്രിയില്‍ ശസ്ത്രക്രീയയ്ക്ക് വിധേയനാക്കിയിരുന്നു. ഫിബ്രവരി 20 നായിരുന്നു ശസ്ത്രക്രീയ. എന്നാല്‍ അതിന് ശേഷവും അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടില്ല.
രണ്ട് തവണ മഹാരാഷ്ട്രത്തില്‍ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. നരസിഹ റാവു മന്ത്രിസഭയില്‍ ഇദ്ദേഹം ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1992 ഡിസംബര്‍ ആറിന് ഇദ്ദേഹം ആഭ്യന്തര മന്ത്രിയായിരിയ്ക്കുമ്പോഴാണ് അയോദ്ധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തത്. 1975 മുതല്‍ 77 വരെയാണ് ഇദ്ദേഹം ആദ്യം മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്നത്. 1986 മുതല്‍ 1988 വരെയായിരുന്നു രണ്ടാം തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്.












Click it and Unblock the Notifications