Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്വേഷണത്തിന് വൈമുഖ്യമില്ല: കടവൂര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ സിക്കന്തര്‍ ഭക്തിന്റെ മരണം സംബന്ധിച്ച പരാതികളെ കുറിച്ച് സംസ്ഥാനത്തിന് പുറത്തെ മെഡിക്കല്‍ വിദഗ്ധരുടെ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറാണെന്ന് ആരോഗ്യമന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ ഉന്നതതലത്തില്‍ ആലോചിച്ചതിന് ശേഷമേ തീരുമാനമെടുക്കാനാവൂ. ഗവര്‍ണറുടെ മരണം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് യാതൊരു വൈമുഖ്യവുമില്ല. പരാതി പരിശോധിക്കുന്നതിന് തയ്യാറാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്- കടവൂര്‍ പറഞ്ഞു. ഫിബ്രവരി 26 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ക്ക് ചികിത്സ നല്‍കിയതില്‍ വീഴ്ച വന്നിട്ടുണ്ടെന്ന ആരോപണത്തെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജിലെ എല്ലാ ഡോക്ടര്‍മാരുടെയും യോഗം വെള്ളിയാഴ്ച നടക്കും. യോഗത്തില്‍ ആരോപണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും.

ചില സ്വകാര്യ ആശുപത്രികളടക്കം തത്പരകേന്ദ്രങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+