കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രം കോഴിക്കോട്ടും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: യുഎഇയിലേക്ക് ജോലി തേടി പോവുന്ന മലയാളികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കോഴിക്കോടും കേന്ദ്രം തുടങ്ങും. പ്രവാസികാര്യമന്ത്രി എം. എം. ഹസ്സന്‍ ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ സയിദ് എം. അല്‍ഷംസിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

കോഴിക്കോട്ടെ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രം രണ്ടു മാസത്തിനുള്ളില്‍ തുടങ്ങും. സംസ്ഥാനത്ത് തിരുവനന്തപുരത്ത് മാത്രമാണ് ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രമുള്ളത്.

യുഎഇ അംബാസിഡര്‍ സയിദ് എം. അല്‍ഷംസി കോഴിക്കോട് സ്വകാര്യസന്ദര്‍ശത്തിന് എത്തിയപ്പോഴാണ് മന്ത്രി ഹസ്സന്‍ ചര്‍ച്ച നടത്തിയത്.

സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള കാലതാമസത്തിന്റെ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് അംബാസിഡര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തിരുവനന്തപുരത്ത് സാക്ഷ്യപ്പെടുത്തുന്നതിനായി നല്‍കിയ രണ്ടായിരം പേരുടെ സര്‍ട്ടിഫിക്കറ്റുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സാക്ഷ്യപ്പെടുത്തി നല്‍കും.

ഫിബ്രവരി 25 ബുധനാഴ്ച മുതല്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനായുള്ള ഓണ്‍ലൈന്‍ സംവിധാനം തുടങ്ങിയെന്ന് ഹസ്സന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X