ചികിത്സ: പരിശോധിയ്ക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് ശരിയായ ചികിത്സ ലഭിയ്ക്കാതെ പോയോ എന്ന കാര്യം പരിശോധിയ്ക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.
ഗവര്‍ണറുടെ ചികിത്സ സംബന്ധിച്ച് മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ കൂട്ടായി ആലോചിച്ച് തീരുമാനിച്ചതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. മറ്റ് സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ വേണ്ടി ശസ്ത്രക്രിയയ്ക്ക് മുമ്പ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ആലോചിച്ചിരുന്നു. - മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം ഗവര്‍ണറുടെ ശസ്ത്രക്രിയ മെഡിക്കല്‍ കോളെജിലെ സി തിയറ്ററിലാണ് നടന്നതെന്ന് ആരോപണമുണ്ട്. എ തിയറ്റര്‍ കഴിഞ്ഞ കുറെക്കാലമായി പൂട്ടിക്കിടക്കുകയാണ്. കുറെക്കൂടി മെച്ചപ്പെട്ട ബി തിയറ്റര്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ശസ്ത്രക്രിയ സി തിയറ്ററില്‍ നടത്തിയത്.












Click it and Unblock the Notifications