കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളക്കമ്പനി ജലമൂറ്റല്‍ തുടരുന്നു

  • By Staff
Google Oneindia Malayalam News

പാലക്കാട്: ഭൂഗര്‍ഭ ജലമൂറ്റരുതെന്ന സര്‍ക്കാര്‍ വിലക്ക് ലംഘിച്ചുകൊണ്ട് പ്ലാച്ചിമടയിലെ കൊക്കകോള കമ്പനി ജലമൂറ്റുന്നു. മന്ത്രിസഭാതീരുമാനം വന്നതിന്റെ ഒമ്പതാം ദിവസമായ ബുധനാഴ്ചയും കോളക്കമ്പനി ജലമൂറ്റുകയും ഉല്പാദനം തുടരുകയും ചെയ്തു.

ഫിബ്രവരി 17ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജൂണ്‍ 15വരെ ഭൂഗര്‍ഭജലമെടുക്കുന്നത് തടയാന്‍ തീരുമാനിച്ചത്. ചിറ്റൂര്‍ താലൂക്കിലെ രൂക്ഷമായ കുടിവെള്ളക്ഷാമം കണക്കിലെടുത്താണ് മന്ത്രിസഭ ഈ തീരുമാനം കൈക്കൊണ്ടത്.

ഭൂഗര്‍ഭജലമൂറ്റരുതെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ കൊക്കകോള കമ്പനിയ്ക്ക് കൈമാറിയിരുന്നു. ഫിബ്രവരി 23 തിങ്കളാഴ്ചയാണ് ചിററൂര്‍ തഹസില്‍ദാര്‍ വഴി സര്‍ക്കാര്‍ ഉത്തരവ് കോളക്കമ്പനിയ്ക്ക് കൈമാറിയത്.

നിലവിലുള്ള സ്ഥിതി തുടരണമെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്ക്കുന്നതിനാല്‍ കോടതിയുടെ അന്തിമവിധി വരെ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാനാവില്ലെന്നതാണ് കൊക്കകോള കമ്പനിയുടെ നിലപാട്. സര്‍ക്കാര്‍ ഉത്തരവ് പാലിയ്ക്കുന്നത് കോടതിയലക്ഷ്യമാകുമെന്നാണ് കമ്പനിയുടെ നിലപാട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X