ഈശ്വരമൂര്‍ത്തിയുടെ ഭാര്യയ്ക്ക് തടവ്
ചെന്നൈ: മുന്‍ സ്പിരിറ്റ് രാജാവ് ഈശ്വരമൂര്‍ത്തിയുടെ ഭാര്യ രുഗ്മിണിയ്ക്ക് ഒരു വര്‍ഷത്തെ തടവ് ശിക്ഷ. ഗുണ്ടാനിയമ പ്രകാരമാണ് ഇവര്‍ക്ക് ഒരു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിരിയ്ക്കുന്നത്.
കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ എന്‍.മുരുകാനന്ദനാണ് ഈ ഉത്തരവിട്ടത്. വിവിധ സ്പിരിറ്റ് കേസുകളുമായി ബന്ധപ്പെട്ട് രുഗ്മിണി ഇപ്പോള്‍ കോയമ്പത്തൂര്‍ ജില്ലാ ജയിലിലാണ്. ജനവരി 20ന് കേസിന്റെ വിചാരണയ്ക്കായി അവിനാശി കോടതിയില്‍ രുഗ്മിണി ഹാജരായിരുന്നു.
വിവിധ പൊലീസ് സ്റേഷനുകളിലായി രുഗ്മിണിയുടെ പേരില്‍ പതിനൊന്ന് കേസുകള്‍ നിലവിലുണ്ട്. നേരത്തെ തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലായി രുഗ്മിണി ഒളിവില്‍ കഴിയുകയായിരുന്നു.












Click it and Unblock the Notifications