സിടിഎന്‍എല്‍, പഞ്ച് ലോയ്ഡ് കേരളത്തില്‍
മുംബൈ: തിരുവനന്തപുരത്തെ 200 കോടിയുടെ റോഡ് വികസന പദ്ധതിയില്‍ കണ്‍സോളിഡേറ്റഡ് ടോള്‍ നെറ്റ്വര്‍ക്ക് ഒഫ് ഇന്ത്യയും (സിടിഎന്‍എല്‍) പഞ്ച് ലോയ്ഡും സംയുക്ത സംരംഭമെന്ന നിലയില്‍ നിക്ഷേപം നടത്തും.
ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്റ് ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ (ഐഎല്‍ ആന്റ് എഫ്എസ്) ഉടമസ്ഥതയിലുള്ള കമ്പനിയാണ് സിടിഎന്‍എല്‍. സിടിഎന്‍എല്ലും പഞ്ച് ലോയ്ഡും സംയുക്ത സംരംഭമെന്ന നിലയില്‍ 25 കോടി രൂപ വീതമായിരിക്കും നിക്ഷേപിക്കുന്നത്. ബാക്കി 150 കോടി കടമായി കണ്ടെത്തും.
പണിത്, പ്രവര്‍ത്തിച്ച്, കൈമാറുക (ബിഒടി) എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. തിരുവനന്തപുരത്തെ റോഡുകള്‍ വീതി കൂട്ടുകയും മൂന്ന് ഫ്ലൈ ഒഫവറുകള്‍ നിര്‍മിക്കുകയുമാണ് പദ്ധതിക്ക് കീഴില്‍ ചെയ്യുന്നത്.
സിടിഎന്‍എല്‍ പദ്ധതി നടത്തിപ്പിലും പ്രവര്‍ത്തനത്തിലുമാണ് വ്യാപരിക്കുന്നത്. എഞ്ചിനീയറിംഗ്, സംഭരണം, നിര്‍മാണ കരാര്‍ എന്നീ മേഖലകളിലാണ് പഞ്ച് ലോയ്ഡ് പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സമ്മതപത്രം തങ്ങള്‍ക്ക് ഈയിടെ ലഭിച്ചതായി സിടിഎന്‍എല്‍ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ. രാംചന്ദ് പറഞ്ഞു.












Click it and Unblock the Notifications