അഹമ്മദും മജീദും ലീഗ് സ്ഥാനാര്‍ഥികള്‍
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പൊന്നാനിയില്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദും മഞ്ചേരിയില്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. പി. എ. മജീദുമാണ് സ്ഥാനാര്‍ഥികള്‍.
കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റില്‍ വ്യവസായ പ്രമുഖനായ അബ്ദുള്‍വഹാബ് സ്ഥാനാര്‍ഥിയാവും. പിന്നീട് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും പൊന്നാനിയിലെ സിറ്റിംഗ് എംപിയുമായ ബനാത്ത്വാലയെ പരിഗണിക്കാനാണ് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.
ഫിബ്രവരി 26 വ്യാഴാഴ്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പാണക്കാട്ടെ വീട്ടില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമായത്.












Click it and Unblock the Notifications