സിബിഐ ലേഖകരുടെ മൊഴിയെടുത്തു
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ നടന്ന പൊലീസ് വെടിവയ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ വാര്‍ത്താലേഖകരെയും ഫൊട്ടോഗ്രാഫര്‍മാരെയും കണ്ട് സിബിഐ മൊഴിയെടുത്തു.
2003 ജനവരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ആദിവാസിയുവാവും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. സംഭവം നേരില്‍ക്കണ്ടവര്‍ എന്ന നിലയില്‍ വാര്‍ത്താലേഖകരുടെ മൊഴിയ്ക്ക് സിബിഐ വലിയ പ്രാധാന്യം നല്കുന്നുണ്ട്. ടിവി ചാനലുകളിലെ വീഡിയോ ക്ലിപ്പിംഗുകളും പത്രറിപ്പോര്‍ട്ടുകളും ഫൊട്ടോഗ്രാഫുകളും സിബിഐ പരിശോധിച്ചു.
പ്രതികളായ ചിലരെ സിബിഐ വീണ്ടും ചോദ്യം ചെയ്തു. വനപാലകരില്‍ നിന്നും ആദിവാസികള്‍ ബന്ദിയാക്കിയ വനപാലകന്‍ ശശിധരനില്‍ നിന്നും സിബിഐ മൊഴിയെടുത്തു. അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലീസിന്റെ അതിക്രമങ്ങളും സിബിഐ പഠിയ്ക്കുന്നുണ്ട്.
ഡിവൈഎസ് രഘുകുമാറിന്റെ നേതൃത്വത്തില്‍ 12അംഗ സിബിഐ സംഘമാണ് കേസന്വേഷിയ്ക്കുന്നത്.












Click it and Unblock the Notifications