സീറ്റ്: യുഡിഎഫ് ഘടകകക്ഷികള്‍ അയയുന്നു
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞടുപ്പില്‍ സീറ്റിന് അവകാശവാദം ഉന്നയിച്ച യുഡിഎഫിലെ ഘടക കക്ഷികള്‍ അയയുന്നു. സീറ്റിന് വേണ്ടി ഒരു ഏറ്റുമുട്ടലിന് തങ്ങളില്ലെന്ന് വിവിധ ഘടക കക്ഷി നേതാക്കള്‍ പറഞ്ഞു.
അടൂര്‍ സീറ്റില്‍ അവകാശവാദം ഉന്നയിച്ചെങ്കിലും ഉഭയകക്ഷി ചര്‍ച്ചയെ തുടര്‍ന്ന് പാര്‍ട്ടിയുടെ നിലപാടില്‍ അയവ് വന്നിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.
സീറ്റ് വേണമെന്ന ആവശ്യം മാറ്റിവയ്ക്കാന്‍ തയ്യാറാണ്. എന്നാല്‍ അടൂര്‍ സീറ്റില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് ബി ഗ്രൂപ്പിന്റെ അഭിപ്രായം കൂടി കണക്കിലെടുക്കണമെന്ന് സോണിയാഗാന്ധിയോടും കെപിസിസി നേതൃത്വത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പിള്ള വ്യക്തമാക്കി.
ലോക്സഭാ സീറ്റിനെ ചൊല്ലി യുഡിഎഫിന്റെ നിലനില്പിനെ അപകടത്തിലാക്കാന്‍ തയ്യാറല്ലെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു.
അതേ സമയം സീറ്റ് വേണമെന്ന ആവശ്യത്തില്‍ സിഎംപി ഉറച്ചുനില്‍ക്കുകയാണെന്ന് സിഎംപി നേതാവും മന്ത്രിയുമായ എം. വി. രാഘവന്‍ പറഞ്ഞു.
ആര്‍എസ്പി (ബി)യും ജെഎസ്എസുമാണ് സീറ്റിന് അവകാശവാദം ഉന്നയിച്ച മറ്റു രണ്ട് ഘടകകക്ഷികള്‍.












Click it and Unblock the Notifications