പരിഷത്ത് കേസ്: എം. എന്‍. വിജയന് സമന്‍സ്
കൊച്ചി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നല്‍കിയ കേസില്‍ പാഠം മാസികയുടെ പത്രാധിപര്‍ എം. എന്‍. വിജയനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സമന്‍സ് അയയ്ക്കാന്‍ ഉത്തരവിട്ടു.
എം. എന്‍. വിജയനും ലേഖകന്‍ എസ്. സുധീഷിനുമെതിരെയാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് കോടതിയില്‍ അപകീര്‍ത്തി കേസ് നല്‍കിയത്. പാഠം മാസികയുടെ നാല് ലക്കങ്ങളില്‍ വന്ന ലേഖനം അപകീര്‍ത്തിപരമാമെന്ന് ആരോപിച്ചാണ് പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പപ്പൂട്ടി ഹര്‍ജി നല്‍കിയത്.
25 ലക്ഷം രൂപ നഷ്ടപരിഹാരവും പരിഷത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications