റബറിന് 8 വര്‍ഷത്തെ റിക്കാര്‍ഡ് വില
കോട്ടയം: റബറിന് കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളിലെ ഏറ്റവും മികച്ച വില.
ഇക്കഴിഞ്ഞ ഫിബ്രവരി 25 ബുധനാഴ്ച രേഖപ്പെടുത്തിയ വില 57.25 രൂപയാണ്. ഇത് കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളിലെ ഏറ്റവും കൂടിയ വിലയാണെന്ന് പറയുന്നു.
വില ഉയരുന്ന പ്രവണത കണ്ട് നേരത്തെ റബര്‍ സ്റോക്ക് ചെയ്ത ചില ടയര്‍ കമ്പനികള്‍ വ്യാഴാഴ്ച വിപണിയില്‍ നിന്നും വിട്ടുനിന്നതിനാല്‍ വില അല്പം ഇടിഞ്ഞു. 56.50 രൂപയ്ക്കാണ് വ്യാഴാഴ്ച വിപണി പൂട്ടിയത്.
അന്താരാഷ്ട്രവിപണിയിലെ വിലക്കയറ്റമാണ് ഇന്ത്യയിലെ വിപണിയിലും പ്രതിഫലിയ്ക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ഉല്പാദനം കുറഞ്ഞതും ചൈന പ്രധാന ഉപഭോക്താക്കളില്‍ ഒരാളായി രംഗപ്രവേശം ചെയ്തതുമാണ് റബര്‍ വില കൂടാന്‍ കാരണം.












Click it and Unblock the Notifications