കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് പരസ്യം ടിവിയില്‍ വേണ്ട

  • By Staff
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ ടെലിവിഷനില്‍ വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

പല പാര്‍ട്ടികളും ടെലിവിഷനില്‍ കാണിയ്ക്കാനായി പാര്‍ട്ടിയുടെ പരസ്യ ചിത്രങ്ങള്‍ക്ക് രൂപം നല്‍കുകയായിരുന്നു.

ടെലിവിഷനില്‍ കൂടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ഒരു വിധി ആന്ധ്രാ പ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അതിനോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ യോജിയ്ക്കുന്നില്ല. ഇതിനാലാണ് ഇപ്പോള്‍ നിരോധനം നടപ്പാക്കുന്ന കാര്യം കമ്മിഷന്‍ വ്യക്തമാക്കിയത്. ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പാണ് ഈ കോടതി തീരുമാനം ഉണ്ടായത്.

ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇത് അനുവദിയ്ക്കാമോ എന്ന് അന്വേഷിച്ചുകൊണ്ട് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് എഴുതിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കമ്മിഷന്‍ സ്വന്തം നിലപാട് വ്യക്തമാക്കിയത്. ചാനലുകളില്‍ കൂടി പ്രചാരണം നടത്തിയാല്‍ അവ നിരീക്ഷിയ്ക്കാന്‍ കഴിയില്ലെന്നാണ് മന്ത്രാലയത്തിന്റേയും നിലപാട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X