ബക്തിന്റെ കുടുംബത്തിന് പരാതിയില്ല
ദില്ലി: തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ അവസാനനിമിഷം ലഭിച്ച ചികിത്സയുടെ കാര്യത്തില്‍ അന്തരിച്ച ഗവര്‍ണര്‍ സിക്കന്ദര്‍ ബക്തിന്റെ കുടുംബത്തിന് പരാതിയില്ല.
ചികിത്സയുടെ കാര്യത്തിലോ ശസ്ത്രക്രിയയുടെ കാര്യത്തിലോ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി അവര്‍ കരുതുന്നില്ല. ശസ്ത്രക്രിയ നടത്തുന്നതിന് മുന്‍പ് ഗവര്‍ണറുടെ ഭാര്യ രാജ് ഭക്തിന്റെ പക്കല്‍ നിന്നും ഡോക്ടര്‍മാര്‍ അനുവാദം വാങ്ങിയിരുന്നു.
ആള്‍ ഇന്ത്യാ മെഡിയ്ക്കല്‍ സയന്‍സ് ഇന്‍സ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുവരാനായിരുന്നു കുടുംബാംഗങ്ങള്‍ക്ക് താല്പര്യമെങ്കിലും അടിയന്തരസാഹചര്യം കണക്കിലെടുത്ത് തിരുവനന്തപുരത്ത് തന്നെ ശസ്ത്രക്രിയയ്ക്ക് സമ്മതിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications