വടക്കാഞ്ചേരി: തിര. ലോക്സഭയ്ക്കൊപ്പം
ദില്ലി: വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ ധാരണയായി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് എ.എന്‍. ത്സാ അറിയിച്ചതാണ് ഇക്കാര്യം.
നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള ഛത്തീസ്ഗഡ്, ബിഹാര്‍, മിസോറാം, ദില്ലി എന്നിവിടങ്ങളിലും ലോക്സഭയ്ക്കൊപ്പമായിരിക്കും തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പ് കണക്ക് ചെലവുകള്‍ നല്കാത്തതിന്റെ പേരില്‍ 3330 പേരെ 2001 മുതല്‍ 2004 വരെ കാലഘട്ടത്തില്‍ അയോഗ്യരാക്കിയതായി ത്സാ അറിയിച്ചു. കേരളത്തില്‍ നിന്ന് 103 പേര്‍ ഈ പട്ടികയിലുണ്ട്. ഇതില്‍ ഏറെയും സ്വതന്ത്രരും ഡമ്മികളുമാണ്.












Click it and Unblock the Notifications