Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട് : മന്ത്രി കുഞ്ഞാലിക്കുട്ടിയെ വിസ്തരിക്കും

കോഴിക്കോട്: മാറാട് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെ വിസ്തരിയ്ക്കും. മാര്‍ച്ച് 12-നാണ് വിസ്താരം.

മുസ്ലിം ലീഗ് നേതാവെന്ന നിലയിലും 2002 ലെ കലാപശേഷം സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി എന്ന നിലയിലും 2003-ലെ കൂട്ടക്കൊലയ്ക്ക് ശേഷം സമാധാന ഫോര്‍മുലയുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളെന്ന നിലയിലും തെളിവെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ കുഞ്ഞാലിക്കുട്ടിയുടെ പേര്‍ ഉയര്‍ന്നിരുന്നു.

ഫിബ്രവരി 26 വ്യാഴാഴ്ച നടന്ന സിറ്റിങ്ങില്‍ ഹിന്ദു ഐക്യവേദിക്കുവേണ്ടി ഹാജരായ അഡ്വ. ഇ.കെ.സന്തോഷ്കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കുഞ്ഞാലിക്കുട്ടിയെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെ മുസ്ലിം ലീഗിന്റെ അഭിഭാഷകന്‍ പി.എം.ഹനീഫയും ജില്ലാ ഭരണകൂടത്തിനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ സുഭാഷ് ബെനഡിക്ടും എതിര്‍ത്തെങ്കിലും അന്വേഷണക്കമ്മീഷന്‍ തോമസ് പി.ജോസഫ് സമന്‍സ് അയയ്ക്കാന്‍ ഉത്തരവിട്ടു.

വ്യാഴാഴ്ച കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എന്‍.പി. രാജേന്ദ്രനെയും ആര്‍.ഡി.ഒ. പി.ബാലനെയും കമ്മീഷന്‍ വിസ്തരിച്ചു. മാറാട് സമാധാന ചര്‍ച്ചകളുടെ ഒരു ഘട്ടത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബിന്റെ പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നതിനാലും പിന്നീട് ചര്‍ച്ചകളെക്കുറിച്ച് വായന എന്ന മാസികയില്‍ ലേഖനമെഴുതിയതും പരിഗണിച്ചാണ് എന്‍.പി. രാജേന്ദ്രനെ വിസ്തരിച്ചത്.

മുഖ്യമന്ത്രിയും ലീഗ് മന്ത്രിമാരുമടങ്ങുന്ന ചര്‍ച്ചാവേദിയില്‍ നിന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി കാലിക്കറ്റ് പ്രസ് ക്ലബിന്റെ പ്രതിനിധികളെ മാത്രമായി പുറത്തേക്ക് വിളിച്ച് മാറാട് പ്രശ്നത്തില്‍ സി.ബി.ഐ. അന്വേഷണം നടത്താന്‍ കഴിയില്ല എന്നു പറഞ്ഞതും സി.ബി.ഐ.യുടെ ആളുകള്‍ നിരപരാധികളായ മുസ്ലിം ലീഗുകാരെയും തന്നെയും പാണക്കാട് തങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയും പിടിച്ചു ജയിലിലിടില്ല എന്നു എന്താണുറപ്പെന്ന് മന്ത്രി ചോദിച്ച വിവരവും ഉള്‍പ്പെടെ വായന മാസികയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് അദ്ദേഹം മൊഴി നല്‍കി. കുഞ്ഞാലിക്കുട്ടിയുടെ സംശയം കഴമ്പുള്ളതായിരുന്നോ എന്ന് കമ്മീഷന്റെ കൗണ്‍സല്‍ അഡ്വ. പി.വി. ഹരി ആരാഞ്ഞു. അവര്‍ക്ക് അങ്ങനെയൊരു ഭയമുണ്ടാവാം എന്നാണ് തോന്നിയതെന്ന് രാജേന്ദ്രന്‍ മറുപടി നല്‍കി.

കോഴിക്കോട് വികസന അതോറിറ്റി ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ എം.സി. മായിന്‍ഹാജി, ബേപ്പൂര്‍ സ്വദേശി നൗഫല്‍, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്് ബ്യൂറോ ചീഫ് എം.പി. പ്രശാന്ത് എന്നിവരെ മാര്‍ച്ച് നാലിന് വിസ്തരിക്കും.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം മാര്‍ച്ച് എട്ടു വരെ സമയം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+