മെഡിക്കല്‍ കോളെജില്‍ യോഗം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ അപര്യാപ്തത പരിഹരിയ്ക്കുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രി കടവൂര്‍ ശിവദാസന്റെ അധ്യക്ഷതയില്‍ യോഗം തുടങ്ങി.
ഗവര്‍ണറുടെ മരണത്തില്‍ ചികിത്സയുടെ അപര്യാപ്തത കാരണമായിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് മന്ത്രി യോഗം വിളിച്ചുചേര്‍ത്തിരിയ്ക്കുന്നത്. ആരോപണം മൂലം മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരുടെ ആത്മവിശ്വാസം ചോര്‍ന്നുപോകാതിരിയ്ക്കാനാണ് ഈ യോഗം.
മന്ത്രി മെഡിയ്ക്കല്‍ കോളെജിലെ വിവിധ വകുപ്പ് മേധാവികളുമായി യോഗത്തില്‍ വിശദമായി ചര്‍ച്ച നടത്തി. ഓരോ വകുപ്പിലും എന്തെങ്കിലും കുറവുണ്ടോ, യന്ത്രോപകരണങ്ങളുടെ അപര്യാപ്തതയുണ്ടോ, സൗകര്യക്കുറവുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് മന്ത്രി ആരായുന്നത്.
ഗവര്‍ണറുടെ മരണത്തിന്റെ പേരില്‍ എല്ലാവരും തങ്ങളെ ക്രൂശിയ്ക്കുന്നു എന്ന പരാതിയായിരുന്നു ഡോക്ടര്‍മാര്‍ക്ക് പൊതുവെ പറയാനുണ്ടായിരുന്നത്.












Click it and Unblock the Notifications