മന്ത്രിമാര്‍ക്ക് പുത്തന്‍കാറുകള്‍
തിരുവനന്തപുരം: മന്ത്രിമാര്‍ക്കും അതിഥികള്‍ക്കുമായി മുന്തിയ ഇനത്തില്‍പ്പെട്ട 21 വിദേശ കാറുകള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ 1.97 കോടി രൂപ അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം മന്ത്രിമാര്‍ക്ക് പുതിയ കാറുകള്‍ വാങ്ങേണ്ടതില്ലെന്ന് രണ്ടു വര്‍ഷം മുമ്പെടുത്ത തീരുമാനം പിന്‍വലിച്ചു.
സംസ്ഥാനത്തെ കണ്ടിന്‍ജന്‍സി ഫണ്ടില്‍നിന്നുമാണ് തുക വകയിരുത്തിയിരിക്കുന്നത്. ഒരു സ്കോഡ, ഏഴ് ടൊയോട്ടാ കൊറോള, 13 ഫോര്‍ഡ് ഐക്കണ്‍ എന്നിവ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു.
ഈയാഴ്ച തന്നെ പുതിയ കാറുകള്‍ മന്ത്രിമാര്‍ക്ക് അനുവദിയ്ക്കും. മന്ത്രിസഭയില്‍ ഇപ്പോള്‍ 21 മന്ത്രിമാരാണുള്ളത്. ഇതില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 10 മന്ത്രിമാര്‍ അംബാസഡറും മൂന്ന് മന്ത്രിമാര്‍ ലാന്‍സറും രണ്ട് മന്ത്രിമാര്‍ ഫോര്‍ഡും ഒരാള്‍ ഓപ്പല്‍ ആസ്ട്രയും മറ്റൊരാള്‍ സീലോയുമാണ് ഉപയോഗിക്കുന്നത്.
ഇപ്പോള്‍ അംബാസഡറുകള്‍ ഉപയോഗിക്കുന്ന മന്ത്രിമാര്‍ക്കായിരിക്കും പുതിയ കാറുകള്‍ ലഭിക്കുക. ഏഴ് കാറുകള്‍ ഇവിടെ എത്തുന്ന സംസ്ഥാന അതിഥികള്‍ക്കു വേണ്ടിയാണ് മാറ്റിവച്ചിട്ടുള്ളത്.












Click it and Unblock the Notifications