കോണ്‍ഗ്രസ് ലിസ്റ് രണ്ടിന്: തങ്കച്ചന്
തിരുവനന്തപുരം: കോണ്ഗ്രസ്സ്ഥാനാര്ത്ഥികളുടെ ലിസ്റ് രണ്ടാം തീയതിയോടെ പൂര്‍ണ്ണമാകുമെന്നും അത് ഹൈക്കമാന്റിന് സമര്‍പ്പിയ്ക്കുമെന്നും കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചന്.
കെപിസിസി തിരഞ്ഞെടുപ്പ് യോഗത്തിന് ശേഷം ഫിബ്രവരി 27 വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 28ന് ഘടകകക്ഷികളുമായി ചേര്‍ന്നുള്ള ചര്‍ച്ച പൂര്‍ത്തിയാവും. ഒന്നാം തീയതി കോണ്‍ഗ്രസിനുള്ളിലെ ചര്‍ച്ച പൂര്‍ത്തിയാവും. രണ്ടാം തീയതിയോടെ അന്തിമലിസ്റ് ഹൈക്കമാന്റിന് അയച്ചുകൊടുക്കും. - തങ്കച്ചന് വിശദമാക്കി.
നേരത്തെയുള്ളതുപോലെ 17 സീറ്റുകള്‍ കോണ്‍ഗ്രസ് എടുക്കും. മൂന്നെണ്ണം ഘടകക്ഷികള്‍ക്ക് നല്‍കും. കോണ്‍ഗ്രസിലെ സീറ്റുകളില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന കാര്യത്തില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും തങ്കച്ചന് പറഞ്ഞു.
ഒരു മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥി മാത്രമേ ലിസ്റില്‍ ഉണ്ടായിരിക്കൂ. സ്ഥാനാര്‍ത്ഥികളാവാന്‍ അപേക്ഷിച്ച എല്ലാവരില്‍ നിന്നും 10,000 രൂപ വാങ്ങില്ലെന്നും സ്ഥാനാര്‍ത്ഥികളാകുന്നവരില്‍ നിന്ന് മാത്രമേ 10,000 രൂപ വീതം വാങ്ങൂവെന്നും തങ്കച്ചന് വ്യക്തമാക്കി.