Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ വോട്ടര്‍മാര്‍ കുറഞ്ഞു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ടര്‍മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുമായി തട്ടിച്ചുനോക്കിയാല്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 13.4 ലക്ഷത്തിന്റെ കുറവുള്ളതായി കാണുന്നു.

1999ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം രണ്ടുകോടി ഇരുപതുലക്ഷമായിരുന്നു. എന്നാല്‍ 2004 ജനവരിയിലെ കണക്കുപ്രകാരം കേരളത്തില്‍ രണ്ടുകോടി ഏഴു ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. 13.4 ലക്ഷത്തിന്റെ വ്യത്യാസം.

2001-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാരുടെ എണ്ണം രണ്ട് കോടി 17 ലക്ഷമായി കുറഞ്ഞിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് കാലത്തെ വോട്ടര്‍പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ 9.5 ലക്ഷം വോട്ടര്‍മാരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

2001 ല്‍ 47,150 പേരാണ് പ്രതിരോധ സര്‍വീസുകളില്‍പ്പെട്ട വോട്ടര്‍മാരായി ഉണ്ടായിരുന്നത്. ഇത്തവണയും അത്രത്തോളം പേര്‍ ഉണ്ടാകുമെന്ന് കരുതുന്നു.

ലോക്സഭാ മണ്ഡലങ്ങളുടെ കാര്യത്തില്‍ വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ മഞ്ചേരി മണ്ഡലത്തിലാണ്. 12.5 ലക്ഷം വോട്ടര്‍മാര്‍. പൊന്നാനി മണ്ഡലമാണ് രണ്ടാംസ്ഥാനത്ത്- 1.59 ലക്ഷം വോട്ടര്‍മാര്‍. ഏറ്റവും കുറവ് 7.30 ലക്ഷം വോട്ടര്‍മാരുള്ള മാവേലിക്കര മണ്ഡലമാണ്.

പോളിങ്ങ് ബൂത്തുകളുടെ എണ്ണത്തിലും ഇത്തവണ കുറവ് വരുത്തിയിട്ടുണ്ട്. 20,331 ബൂത്തുകളാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+