ഭാവി നജ്മയ്ക്ക് തീരുമാനിയ്ക്കാം: വാജ്പേയി
ദില്ലി: തന്റെ രാഷ്ട്രീയഭാവി നജ്മയ്ക്ക് സ്വയം തീരുമാനിയ്ക്കാവുന്നതാണെന്ന് പ്രധാനമന്ത്രി വാജ്പേയി. നജ്മയെ ബിജെപിയിലേക്ക് ക്ഷണിയ്ക്കുന്നതിന്റെ തുടക്കമായി ഈ പ്രസ്താവനയെ കാണുന്നു.
ഫിബ്രവരി 28 ശനിയാഴ്ച ഒരു പുസ്തകപ്രസാധനച്ചടങ്ങിനിടയില്‍ ലേഖകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നേരത്തെ അതേ ചടങ്ങില്‍ പങ്കെടുത്ത നജ്മ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചിരുന്നു.
എന്നാല്‍ പ്രധാനമന്ത്രിയുടെ നല്ല പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുന്നതിനാല്‍ താന്‍ ബിജെപിയില്‍ ചേരുമെന്ന അര്‍ത്ഥമില്ലെന്നും നജ്മ പറഞ്ഞു.












Click it and Unblock the Notifications