കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിന്ധ്യയ്ക്കെതിരെ ബലാത്സംഗശ്രമം

  • By Staff
Google Oneindia Malayalam News

Vindhyaചെന്നൈ: തമിഴ്നടി വിന്ധ്യ ബലാത്സംഗശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു. കൃഷ്ണഗിരി ജില്ലയിലുള്ള ഹൊസൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചാണ് ഒരു ബിസിനസ്സ്കാരന്‍ വിന്ധ്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. വ്യാപാരി കുടിച്ചുലക്കുകെട്ട സ്ഥിതിയിലായിരുന്നു.

നടികര്‍ സംഘം പ്രസിഡന്റും നടനുമായ വിജയകാന്തിന്റെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് വ്യാപാരിയുടെ സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ അറസ്റ് ചെയ്തിട്ടുണ്ട്. കണ്ണി നിലാ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനെത്തിയതായിരുന്നു വിന്ധ്യ.

ഹൊസൂരിലെ പ്രമുഖനായ വ്യാപാരി വിന്ധ്യ താമസിയ്ക്കുന്ന ഹോട്ടല്‍ മുറിയുടെ തുറന്നുകിടന്നിരുന്ന പിന്നിലെ വാതിലിലൂടെ കടക്കുകയായിരുന്നു. വിന്ധ്യയുടെ അച്ഛനും കാമറാമാന്‍ രമണനും അപ്പോള്‍ മുറിയിലുണ്ടായിരുന്നു. ഇവര്‍ വ്യാപാരിയെ തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിന്ധ്യയുടെ കരച്ചില്‍ കേട്ട് തൊട്ടടുത്ത മുറിയില്‍ നിന്നും താരങ്ങള്‍ ഓടിയെത്തി. എന്നാല്‍ വ്യവസായിയുടെ ഗുണ്ടകള്‍ അവരെ തടഞ്ഞു. ഒടുവില്‍ പൊലീസെത്തിയാണ് വിന്ധ്യയെ മോചിപ്പിച്ചത്. പൊലീസ് പക്ഷെ ഇരുവിഭാഗക്കാരെയും സമാധാനപ്പെടുത്തി കേസില്ലാതാക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു.

എന്നാല്‍ വിന്ധ്യയുടെ മാനേജര്‍ നടന്‍ വിജയകാന്തുമായി ബന്ധപ്പെട്ടു. വിജയകാന്ത് ഉന്നത പൊലീസുദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷമാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് അറസ്റും നടന്നു. എന്നാല്‍ വ്യവസായി രക്ഷപ്പെട്ടു. പൊലീസ് ഇപ്പോള്‍ ഇദ്ദേഹത്തിന് വേണ്ടി തിരച്ചില്‍ നടത്തുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X