കോള: ഹൈക്കോടതി സ്റേ അനുവദിച്ചില്ല
കൊച്ചി: ജൂണ്‍ രണ്ടാം വാരം വരെ പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറി ഭൂഗര്‍ഭജലം ഊറ്റരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സ്റേ ചെയ്യണമെന്ന കൊക്ക കോള കമ്പനിയുടെ അഭ്യര്‍ഥന ഹൈക്കോതി തള്ളി.
സര്‍ക്കാരിന്റെ നടപടി വിവേചനപരമാണെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിന്മേല്‍ കോടതിക്ക് മുന്നില്‍ ഹാജരായ അഡ്വ. ദുഷ്യന്ത് ദവെ ഉത്തരവ് താത്കാലികമായി സ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഹൈക്കോടതി അഭ്യര്‍ഥന നിരസിച്ചു.
മാര്‍ച്ച് മൂന്നിന് കേസിന്മേല്‍ തുടര്‍വാദം കേള്‍ക്കും. മന്ത്രിസഭ ഈ തീരുമാനമെടുത്തതിന്റെ സാഹചര്യം പരിശോധിച്ചതിന് ശേഷമേ താത്കാലികമായി സ്റേ അനുവദിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനാവൂവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.












Click it and Unblock the Notifications