11 അതിവേഗ കോടതികള്‍ കൂടി ഉടന്‍
കൂത്താട്ടുകുളം: സംസ്ഥാനത്ത് 11 അതിവേഗ കോടതികള്‍ കൂടി ഉടന്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി പി. സി. തോമസ് പറഞ്ഞു.
11 അതിവേഗ കോടതികള്‍ കൂടി സ്ഥാപിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടി. സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി ഇപ്പോള്‍ അനൂകൂല നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എറണാകുളം ജില്ലക്ക് അനുവദിച്ച അതിവേഗ കോടതി മൂവാറ്റുപുഴയില്‍ സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications