മദനി വധശ്രമം: കുറ്റപത്രം നല്കി
കൊല്ലം: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ വധിയ്ക്കാന്‍ ശ്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്കി. ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്കിയത്.
കേസ് ഇനി വിചാരണയ്ക്കായി ആറ് മാസത്തിനുള്ളില്‍ കൊല്ലം സെഷന്‍സ് കോടതിയിലേക്ക് മാറ്റും. മദനിയെ ബോംബെറിഞ്ഞുകൊല്ലാന്‍ ശ്രമിച്ച കേസില്‍ ഏഴ് പ്രതികളില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ വിദേശത്താണെന്ന് കരുതുന്നു. മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്.
അവസാനം പിടിയിലായ ചന്ദ്രബാബു ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങി. 1992ലായിരുന്നു മദനിയുടെ കാല്‍ നഷ്ടമായ സ്ഫോടനം നടന്നത്. പ്രതികള്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളി.












Click it and Unblock the Notifications