മാറാട്: അരയസമാജം സമരത്തിന്
തിരുവുനന്തപുരം: മാറാട് പ്രശ്നപരിഹാരാര്‍ത്ഥം ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് ഫോര്‍മുല സര്‍ക്കാര്‍ പാലിയ്ക്കുന്നില്ലെന്ന് ആരോപിച്ച് മാറാട് അരയസമാജം പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു.
ഒക്ടോബര്‍ അഞ്ചിനുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് കേസന്വേഷണം സിബിഐയ്ക്ക് വിടാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഇതുവരെ അത് പാലിച്ചില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധത്തിനൊരുങ്ങുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ജെ. ശിശുപാലന്‍, അരയസമാജം സെക്രട്ടറി സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമരത്തിന്റെ ഒന്നാം ഘട്ടമെന്ന നിലയ്ക്ക് മാര്‍ച്ച് അഞ്ചിന് വഞ്ചനാദിനം ആചരിയ്ക്കും. ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ അഞ്ചുമാസം തികയുന്ന ദിവസമാണ് മാര്‍ച്ച് അഞ്ച്. മാര്‍ച്ച് ഒന്നു മുതല്‍ ഏഴ് വരെ സര്‍ക്കാരിന്റെ ഗൃഹസമ്പര്‍ക്കവാരം ആചരിയ്ക്കും. മാര്‍ച്ച് 23ന് കാസര്‍ഗോഡ് നിന്നും പ്രക്ഷോഭ വിളംബരയാത്ര ആരംഭിയ്ക്കും. ഇത് ഏപ്രില്‍ അഞ്ചിന് തിരുവനന്തപുരത്ത് സമാപിയ്ക്കും.












Click it and Unblock the Notifications