യുഡിഎഫ് സീറ്റ് വിഭജനം: അവ്യക്തത തുടരുന്നു
തിരുവനന്തപുരം: ലോക്സഭാ സീറ്റുകളുടെ വിഭജനം സംബന്ധിച്ച് യുഡിഎഫില്‍ അവ്യക്തത തുടരുന്നു. ഫിബ്രവരി 28ന് സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോഴും ഘടക കക്ഷികള്‍ക്കിടയില്‍ അഭിപ്രായ സമന്വയമുണ്ടായിട്ടില്ല.
ലോക്സഭാ സീറ്റിന് അവകാശവാദം ഉന്നയിച്ച ചില ഘടക കക്ഷികള്‍ തങ്ങളുടെ നിലപാട് മാറ്റാന്‍ തയ്യാറാവാത്തതാണ് യുഡിഎഫിലെ പ്രതിസന്ധി തുടരാന്‍ കാരണം. കേരള കോണ്‍ഗ്രസ് ബി, ജേക്കബ് ഗ്രൂപ്പുകള്‍ തങ്ങളുടെ അവകാശവാദം പിന്‍വലിക്കാന്‍ തയ്യാറായിട്ടുണ്ടെങ്കിലും ആര്‍എസ്പി (ബി), ജെഎസ്എസ് എന്നീ പാര്‍ട്ടികള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ജെഎസ്എസ് നേതാക്കള്‍ ഫിബ്രവരി 28 ശനിയാഴ്ച രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 17 സീറ്റ് തങ്ങള്‍ക്ക് വേണമെന്ന കോണ്‍ഗ്രസിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു.
അതേ സമയം ഘടക കക്ഷികളുമായി അഭിപ്രായ സമന്വയത്തിലെത്താനായി യുഡിഎഫില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.












Click it and Unblock the Notifications