കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശേരി യൂസേഴ്സ് ഫീയ്ക്കെതിരെ ഹര്‍ജി

  • By Staff
Google Oneindia Malayalam News

കൊച്ചി: നെടുമ്പാശേരിയിലെ യൂസേഴ്സ് ഫീ പിരിവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

വിമാനത്താവളം ഉപയോഗിയ്ക്കുന്നതിന്റെ പേരില്‍ ഓരോ യാത്രക്കാരനില്‍ നിന്നും 500 രൂപ വീതമാണ് യൂസേഴ്സ് ഫീ ഈടാക്കുന്നത്. യൂസേഴ്സ് ഫീ പിരിയ്ക്കുന്ന നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആള്‍ ഇന്ത്യ എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം (ഖത്തര്‍ ചാപ്റ്റര്‍) ചെയര്‍പേഴ്സണ്‍ റമില സുഖ്ദേവാണ് പരാതി നല്കിയിരിക്കുന്നത്.

കേന്ദ്ര വിമാനത്താവള അതോറിറ്റിയ്ക്ക് മാത്രമേ യൂസേഴ്സ് ഫീ പിരിയ്ക്കാന്‍ അനുവാദമുള്ളൂ എന്നും അത് ഒരാള്‍ക്ക് 15 രൂപ എന്ന തോതിലേ ആകാവൂ എന്നും ഹര്‍ജിയ്ക്കാരിയ്ക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചു. അതിനാല്‍ 15 രൂപയില്‍ കൂടുതല്‍ പിരിയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

1998 ജൂലായ് ഒന്നിന് കരിപ്പൂര്‍ വിമാനത്താവളത്തിലെ യൂസേഴ്സ് ഫീ പിരിവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഹൈക്കോടതി വിധിയും ഹര്‍ജിക്കാരി സമര്‍പ്പിച്ചിട്ടുണ്ട്. വാദം കേട്ട ശേഷം ഹൈക്കോടതി കേസ് ഫയലില്‍ സ്വീകരിയ്ക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X