ഇന്ത്യന്‍ നഴ്സുമാരെ തടഞ്ഞുവച്ചു
ന്യൂയോര്‍ക്ക്: തീവ്രവാദികളാണെന്ന സംശയത്തെതുടര്‍ന്ന് നാല് ഇന്ത്യന്‍ നഴ്സുമാരെ അമേരിക്കന്‍ എയര്‍ലൈന്‍സ് തടഞ്ഞുവച്ചു. ഇവരുടെ കാബിനില്‍ നിന്നും സള്‍ഫറിന്റെ ഗന്ധം വന്നതിനാല്‍ ഇവരെ ഡാലസ്-ഫ്രെസ്നോ ഫ്ലൈറ്റില്‍ വീണ്ടും കയറാന്‍ അനുവദിച്ചില്ല.
എന്നാല്‍ ഇക്കാര്യത്തില്‍ വിമാനക്കമ്പനി മാപ്പ് പറഞ്ഞതിനാല്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് മേരി ഇമ്മാക്യുലേറ്റ് സ്കൂള്‍ വക്താവ് അറിയിച്ചു. ഇവിടെ നിന്നുള്ള നാല് നഴ്സുമാരെയാണ് തീവ്രവാദികളാണെന്ന് കരുതി തടഞ്ഞുവച്ചത്.
മറ്റ് മൂന്ന് കന്യാസ്ത്രിമാരോടൊപ്പം കന്‍സാസില്‍ ക്രിസ്മസ് ആഘോഷിച്ച ശേഷം കാലിഫോര്‍ണിയയിലേക്ക് മടങ്ങുകയായിരുന്നു പ്രിന്‍സിപ്പല്‍ കൂടിയായ സിസ്റര്‍ പയസ്. ഇതിനിടയില്‍ അവരുടെ വിമാനം ഡാലസ് വിമാനത്താവളത്തില്‍ ഇറങ്ങി. അവിടെവച്ചാണ് തീവ്രവാദികളാണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരെ വിമാനത്തില്‍ വീണ്ടും കയറുന്നതില്‍ നിന്ന് വിലക്കിയത്. നാല് കന്യാസ്ത്രീമാരില്‍ രണ്ട് പേരെ ആറ് മണിക്കൂര്‍ നേരം തഞ്ഞുവച്ചു. ഇവരുടെ ബാഗുകള്‍ പരിശോധിച്ചു. പിന്നീട് മറ്റൊരു വിമാനത്തിലാണ് ഇവര്‍ യാത്ര തുടര്‍ന്നത്.












Click it and Unblock the Notifications