ബങ്കാരപ്പ കോണ്‍ഗ്രസ് വിടുന്നു
ദേവങ്കരെ: കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചതായി മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്. ബങ്കാരപ്പ പ്രഖ്യാപിച്ചു.
ഫിബ്രവരി 29 ഞായറാഴ്ച ഹരിഹറില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കവയെയാണ് ബങ്കാരപ്പ കോണ്‍ഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബങ്കാരപ്പ കോണ്‍ഗ്രസ് വിടുന്നതായി അഭ്യൂഹമുണ്ടായിരുന്നു. എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് ഈയിടെ ബങ്കാരപ്പയുമായി ചര്‍ച്ച നടത്തിയിരുന്നു.
ക്ലാസിക് കമ്പ്യൂട്ടര്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ നിന്ന് മുക്തനായിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തന്നോടുള്ള സമീപനത്തില്‍ മാറ്റമില്ലാത്തതാണ് ബങ്കാരപ്പയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്.












Click it and Unblock the Notifications