കേരളത്തില്‍ വോട്ടെടുപ്പ് മെയ് 10ന്
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് നാല് ഘട്ടങ്ങളിലായി നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി. എസ്. കൃഷ്ണമൂര്‍ത്തി അറിയിച്ചു.
ഏപ്രില്‍ 20, ഏപ്രില്‍ 26, മെയ് അഞ്ച്, മെയ് 10 എന്നീ ദിവസങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. കേരളത്തില്‍ മെയ് 10ന് വോട്ടെടുപ്പ് നടക്കും. മെയ് 13ന് ആണ് കേരളത്തിലെ വോട്ടെണ്ണല്‍.
ഏപ്രില്‍ 20ന് 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഏപ്രില്‍ 26ന് 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മെയ് അഞ്ചിന് അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മെയ് 10ന് 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. തമിഴ്നാട്ടില്‍ മെയ് 10ന് ആണ് വോട്ടെടുപ്പ്.
ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം കര്‍ണാടകം, ആന്ധ്രാപ്രദേശ്, ഒറീസ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും. ആന്ധ്രാപ്രദേശിലും കര്‍ണാടകത്തിലും ഏപ്രില്‍ 20, 26 തീയതികളിലായിരിക്കും വോട്ടെടുപ്പ് നടക്കുന്നത്.
മെയ് 11ന് ആയിരിക്കും ആന്ധ്രാപ്രദേശില്‍ വോട്ടെണ്ണല്‍ നടയ്ക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ മെയ് 13ന് വോട്ടെണ്ണല്‍ നടക്കും.












Click it and Unblock the Notifications