സ്പീഡ് ഗവര്‍ണര്‍: ബസുകള്‍ ഓടില്ല
കോഴിക്കോട്: വാഹനങ്ങള്‍ക്ക് രജിസ്ട്രേഷനും പെര്‍മിറ്റും നല്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യബസുകളും ലോറികളും സമരത്തിന്. മാര്‍ച്ച് മൂന്ന് മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് സമരം നടത്താനാണ് തീരുമാനം.
ഫിബ്രവരി 29 മുതല്‍ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റേ ചെയ്തിരിയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍പോലും വാഹനങ്ങള്‍ക്ക് റജിസ്ട്രേഷനും പെര്‍മിറ്റും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് ഓട്ടം നിര്‍ത്താന്‍ തീരുമാനിച്ചത്.
ലോറി ഉടമകളുടെയും ബസ്സുടമകളുടെയും സംയുക്ത യോഗമാണ് ഈ തീരുമാനമെടുത്തത്.












Click it and Unblock the Notifications